എന്റെ ചിന്തകളിലും സിരകളിലും ചുവപ്പാണ് ..
ചുറ്റും ഒഴുകി പരക്കുന്ന ചുടുചോരയുടെ ചുവപ്പ്..
എങ്ങും ചിതറി കിടക്കുന്നത്
വെട്ടി മുറിച്ച ശരീര ഭാഗങ്ങളാണ്..
കബന്ധങ്ങളുടെ മുകളില്‍ പടുത്തുയര്‍ത്തിയ
മണി മാളികകളില്‍ സിംഹാസനം ഉറപ്പിക്കാന്‍
ഭരണകൂട വ്യാളികള്‍ വീണ്ടും വീണ്ടും
കുരുതികള്‍ നടത്തുന്നൂ.. രക്തമൊഴുക്കുന്നൂ ...
ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറി
ആ ശിശുവിനെ പോലും കൊത്തി നുറുക്കുന്നൂ കാട്ടാളര്‍...
ജീവനോടെ ച്ചുട്ടെരിക്കുന്നൂ വൃദ്ധരെ പോലും...
ചുറ്റും പരക്കുന്ന രക്ത ചുവപ്പില്‍ ഞാന്‍ മുങ്ങി പോയിരിക്കുന്നൂ..
ചിന്നി ചിതറിയ കുഞ്ഞുങ്ങളുടെ ദേഹങ്ങള്‍
കണ്ടെന്റെ മനസ്സു മറവിച്ചിരിക്കുന്നൂ..
ശിശുരോദനങ്ങള്‍ എന്റെ ഉറക്കം കെടുത്തുന്നൂ..
വര്‍ഗ്ഗീയ വിഷം വമിപ്പിക്കുന്ന പുരോഹിത വൃന്ദം,
അനുസരിക്കാന്‍ എല്ലാ വര്‍ണ്ണങ്ങളും, വര്‍ഗ്ഗങ്ങളും...
വയ്യ...പിടയുന്ന ശരീങ്ങള്‍...
ദേഹി പിരിയുന്ന ദേഹത്തിന്‍ പിടച്ചില്‍...കരളുരുക്കും ദൃശ്യങ്ങള്‍...
വിറ്റു കാശാക്കാന്‍ മല്‍സരിക്കുന്ന മാദ്ധ്യമങ്ങള്‍ ...
അറിയുന്നില്ല കൊല്ലപ്പെടുന്നവന്‍...കൊല്ലുന്നവനും..
എന്തിന് വേണ്ടി ഇതെന്ന്...
കബന്ധങ്ങളിലും പിടയ്കുന്ന ശരീര ഭാഗങ്ങളിലും തട്ടി-
വീണെന്റെ ദേഹം മുഴുവന്‍ ചുവപ്പാണ്...
നിറയുന്നൂ എന്‍ ചിന്തളില്‍ പോലും..ചുവപ്പ്...ചുവപ്പ്...
ഇല്ല മോചനം ... ഈ പേയ്കിനവുകളില്‍ നിന്നു...
Tuesday, 26 August 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment