എവിടെ നിന്നും വാങ്ങുമവര്‍?
ഏതു തരം വാങ്ങുമവര്‍?
ഉത്കണ്ഠയോടെ കാത്തു അയാള്‍...
ഇതുവരെയും എന്തും ഏതും
സ്വന്തമായെ വാങ്ങിയിരുന്നുള്ളൂ
ഇന്നാദ്യമായി അയാള്‍ക്ക് വേണ്ടി
മറ്റൊരാള്‍ പോയിരിക്കുന്നു...
ഗുണമേന്മയ്ക്കൊപ്പം വിലക്കുറവും
നിര്‍ബന്ധമായിരുന്നു അയാള്‍ക്ക്
ചീപ്പു കിട്ടിയാല്‍ ഏതു സോപ്പും
വാങ്ങിയിരുന്നില്ല
ഗുണമില്ലാത്തത് ഉപയോഗിക്കാന്‍
ഞാനൊരു വിലയില്ലാത്തവന്‍ അല്ല
എപ്പോഴും ഓര്‍മ്മപ്പെടുത്തി എല്ലാരേയും ...
അവരിന്നു ഏതു തരം വാങ്ങും?
മനസ്സിനെ അടക്കാന്‍ കഴിയുന്നില്ല
മോശമാണെങ്കില്‍, ഭംഗി ഇല്ലെങ്കില്‍
ഉപയോഗിക്കില്ല ഞാന്‍...
ഒടുവില്‍ പോയവര്‍ തിരിച്ചെത്തി
ബന്ധുക്കള്‍ അതു താങ്ങിയെടുത്ത്
അയാളുടെ അടുത്തു വച്ചു..
അയാള്‍ നോക്കി, കിടന്ന കിടപ്പില്‍
കൊള്ളാം നല്ല പെട്ടി, നല്ല തടി..
നല്ല പണി...നല്ല ഭംഗി...
ചുറ്റും ഉയരുന്ന കരച്ചിലുകള്‍ കേട്ടില്ല
കണ്ണീരോടെ മിത്രാദികള്‍ ചേര്‍ന്നു
താങ്ങിയെടുത്ത് അതില്‍ കിടത്തുമ്പോള്‍
അഭിമാനത്തോടെ ഓര്‍ത്തയാള്‍
ഈ ശവപ്പെട്ടിയില്‍ കിടക്കാനും വേണം ഭാഗ്യം...
Tuesday, 26 August 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment