കല്‍വിളക്കില്‍ നെയ്ത്തിരി തെളിയ്ക്കാനായി
വരു നീ പ്രിയേ
കാത്തിരിപ്പൂ ഞാന്‍ തിരിയായ്
നിന്‍ കൈയാല്‍ എരിയാനായ്
നിന്‍ മാനസത്തില്‍ പ്രഭ ചൊരിയാനായ്
ജന്മങ്ങളായി കാത്തിരിപ്പൂ
എരിഞ്ഞു തീര്‍ന്നാലും സ്മരണകളാല്‍
ഹൃത്തിലൊളി പടര്‍ത്താം
നിന്നിലലിയാം ജീവനായ്
അഷ്ടപദിയുടെ താളത്തില്‍
ലയിച്ചു നീ നിന്ന നാളുകള്‍
കാത്തു ഞാനീ വിളക്കിന്നരികില്‍
എന്തേ വന്നീലാ കളവാണീ ?
അണിയു പ്രിയേ ഈ ചിലങ്കകള്‍
നിന്‍ പാദപത്മത്തില്‍ അലങ്കാരമായി
നിന്‍ നടനത്തില്‍ താളമാകാനായി
കാത്തിരിപ്പൂ സുന്ദരീ ചിലങ്കയായി ഞാന്‍ ..
പൂവുകള്‍ തോറും വണ്ടായി
പാറിനടന്നു ഞാന്‍
ഏതെങ്കിലുമൊന്നു നീ ചൂടുമെന്നോര്‍ത്തു.
ഞാന്‍ മധു നുകര്‍ന്നോരു പൂവെങ്കിലും
നിന്‍ കൂന്തലേറിയാല്‍ ധന്യമായീ ജീവിതം …
Tuesday, 26 August 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment